ബാഡ്മിന്റൺ പ്രേമികളുടെ ഇഷ്ടതാരമായ പി വി സിന്ധു വിവാഹിതയാകുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാവുന്നത്.
മിസ്സ് റ്റു മിസിസ്സ് എന്നെഴുതിയ ബോർഡിനരികിൽ വിവാഹമോതിരം കെെമാറുന്ന പിവി സിന്ധുവിന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്.
സിന്ധുതന്നെയാണ് ചിത്രങ്ങൾ തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചത്. 'സ്നേഹം നിങ്ങളെ വിളിക്കുമ്പോൾ അവനെ അനുഗമിക്കുക, കാരണം സ്നേഹം തന്നെയല്ലാതെ മറ്റൊന്നും നൽകുന്നില്ല' - എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്