ചെന്നൈ: പ്രമുഖ ഗായിക പി.സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടിയതായാണ് സൂചന.
ചെന്നൈ ആള്‍വാർപേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ സുശീല ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. 89കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
ഒരു കാലത്ത് ഹിറ്റ് ആയ കോംബോ ആയിരുന്നു ദേവരാജൻ- പി.സുശീല ടീമിന്റെത്. പെരിയാറേ, പെരിയാറേ…, ഏഴുസുന്ദരരാത്രികള്‍…, പൂന്തേനരുവി തുടങ്ങിയ എത്രയോ നിത്യഹരിതഗാനങ്ങള്‍ ആ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. സുശീല അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്