നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നതായി റിപ്പോർട്ട്. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായയാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടെയും റോക്ക ചടങ്ങുകള്‍ നടന്നു എന്നാണ് പുറത്തു വരുന്ന വിവരം.
പഞ്ചാബി ആചാരങ്ങള്‍ക്കനുസരിച്ചുളള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ചടങ്ങോടെയാണ് വിവാഹം പരസ്യമാകുന്നത്. ഇതിന്ശേഷമാണ് വിവാഹനിശ്ചയം നടക്കുക. പ്രിയങ്കചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാള്‍ട്ടി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിദ്ധാര്‍ത്ഥും നീലമും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2019 ല്‍ അമ്പാനി കുടുംബത്തിന്റെ ഹോളി ആഘോഷത്തില്‍ പ്രിയങ്കയ്ക്കും നിക്ക് ജോണിനും ഒപ്പം സിദ്ധാര്‍ത്ഥനും നീലം ഉപധ്യായയും പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അതേസമയം ചുവപ്പ് ഷിഫോണ്‍ സാരിയില്‍ ആണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസ് ധരിച്ചിരുന്നത്. ചുവപ്പ് നിറത്തിലുളള ലെഹങ്കയാണ് മാള്‍ട്ടി അണിഞ്ഞത്. പര്‍പ്പിള്‍ നിറത്തിലുളള സ്ലീവ്ലെസ് ചുരിദാറായിരുന്നു നീലത്തിന്റെ ഔട്ഫിറ്റ്. പേസ്റ്റല്‍ നിറത്തിലുളള പാന്റും പൈജാമയുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്