പ്രിയങ്ക ചോപ്ര ജോനാസ് തന്റെ ഓരോ പ്രോജക്റ്റിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഒരു താരമാണ്. ബാരി അവ്‌റിച്ചിൻ്റെ വരാനിരിക്കുന്ന ഡോക്യുമെൻ്ററിയായ 'ബോൺ ഹംഗ്‌രി'യ്‌ക്കായി പ്രിയങ്ക നിർമ്മാതാവിന്റെ വേഷം അണിയുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഒരു സവിശേഷമായ കാഴ്ചപ്പാടിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ കഴിവുള്ള കഥകളുമായും ചലച്ചിത്ര നിർമ്മാതാക്കളുമായും ഒത്തുചേരാൻ ആണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത് എന്നാണ് താരം കുറിച്ചത്. ബാരി അവ്‌റിച്ചിൻ്റെ പുതിയ ഫീച്ചർ ഡോക്യുമെൻ്ററി, 'ബോൺ ഹംഗറി' അത്തരത്തിൽ ഉള്ള ഒന്നാണ്. സാഷിൻ്റെ സഹിഷ്ണുതയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും അവിശ്വസനീയമായ കഥ എന്നെ വളരെയധികം ആകർഷിച്ചു, മാത്രമല്ല ഇത് വളരെ സെൻസിറ്റീവായ ഒരു കഥയുടെ അതിശയകരമായ ചിത്രീകരണമാണ്, ഈ കഥ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല" എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കുടുംബത്തിൽ നിന്നുള്ള വേർപിരിയൽ ഉൾപ്പെടെയുള്ള അഗാധമായ വെല്ലുവിളികൾ സഹിച്ച് ചെന്നൈയിലെ തെരുവുകളിൽ നിന്ന് കാനഡയിലെ പ്രശസ്ത പാചകക്കാരനായി യാത്ര ആരംഭിച്ച സാഷ് സിംപ്‌സൺ എന്ന ഇന്ത്യൻ യുവാവിൻ്റെ യഥാർത്ഥ ജീവിത കഥയാണ് 'ബോൺ ഹംഗ്‌റി' പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്