ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയിൽ പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് കഴുത്തിന് മുറിവേറ്റത്.
'ജോലിക്കിടയിലെ അപകടങ്ങൾ' എന്ന കുറിപ്പോടെ താരം തന്നെയാണ് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ ബ്ലഫ്. പത്തൊൻപതാം നൂറ്റാണ്ടിലെ കരീബിയൻ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ ഒരു കടൽ കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുക.
തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. റൂസ്സോ ബ്രദേഴ്‌സിൻ്റെ ബാനർ എജിബിഒ സ്റ്റുഡിയോസും ആമസോൺ എംജിഎം സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദ ബ്ലഫിന് പുറമേ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്കാ ചോപ്ര വേഷമിടുന്നുണ്ട്. സൂപ്പർ താരങ്ങളായ ഇദ്രിസ് എൽബ, ജോൺ സിന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഇല്യ നൈഷുള്ളറാണ് സംവിധാനം ചെയ്യുന്നത്. സഫ്രാൻ കമ്പനിയുടെ കീഴിൽ പീറ്റർ സഫ്രാനും ജോൺ റിക്കാർഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്