മലയാളികളുടെ പ്രിയ താരമാണ് പ്രിയാമണി, 2017 ലാണ് നടി പ്രിയമണിയുടെയും മുസ്തഫ രാജും വിവാഹിതരായത്. തന്‍റെ വിവാഹത്തിന് ശേഷം നേരിട്ട കടുത്ത സൈബര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്‍റെ മത വിശ്വസത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഈ സൈബര്‍ ആക്രമണം തുടർന്നു, അതിനും മുൻപേ, തനിക്കും മുസ്തഫ രാജിനും ഉണ്ടാകുന്ന കുട്ടികൾ "തീവ്രവാദികൾ" ആകുമെന്ന് വരെ ചിലര്‍ അധിക്ഷേപിച്ചെന്ന് പ്രിയമണി പറയുന്നു.
വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച ഈ വിദ്വേഷ പ്രചാരണം വിവാഹത്തിന് ശേഷവും തുടര്‍ന്നുവെന്ന് നടി പറയുന്നു.
ഇത് തന്നെ ശരിക്കും തളര്‍ത്തി. ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ ഒരു മതത്തെ മാത്രം ഉൾക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല.
അവർ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇത്തരം ഒരു കാര്യത്തില്‍ ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ” പ്രിയമണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്