അക്ഷയ് കുമാറിനും ടൈഗര്‍ ഷറോഫിനും ഒപ്പമുള്ള 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് പൃഥ്വിരാജ്. പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കിടെ പൃഥ്വിരാജ് ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെ കുറിച്ചും ആദ്യമായി തനിക്ക് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് ഫാസില്‍ ആണെന്നതിനെക്കുറിച്ചും തുറന്നു പറയുകയുണ്ടായി.
ഫഹദുമായി ദീര്‍ഘനാളത്തെ സൗഹൃദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഫഹദ്,' പൃഥ്വിരാജ് പറഞ്ഞു. ഫഹദ് ഫാസിലിന്റെ പിതാവും മുതിര്‍ന്ന സംവിധായകനുമായ ഫാസിലിന്റെ വീട്ടില്‍ വച്ചായിരുന്നു താന്‍ ആദ്യമായി സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തതെന്നും പൃഥ്വിരാജ് ഓര്‍മിച്ചു.
"ഫഹദിൻ്റെ ആദ്യ ചിത്രത്തിന് വേണ്ടിയാണ് ഞാൻ എൻ്റെ ആദ്യ സ്ക്രീൻ ടെസ്റ്റ് നടത്തിയത്. ഷാനുവിൻ്റെ അച്ഛൻ ഫാസിൽ സാർ ഏകദേശം 20 വർഷമായി ചെന്നൈയിൽ ഞങ്ങളുടെ വീട് വാടകയ്‌ക്കെടുത്തിരുന്നു. ഒരിക്കൽ ഞങ്ങൾ ആലപ്പുഴ വഴി പോകുമ്പോൾ അമ്മ കാർ നിർത്തി എന്നോട് പോയി ചെക്ക് വാങ്ങാൻ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ സാര്‍ എന്നെ കാണുകയാണ്.
ഞാന്‍ വളര്‍ന്നു വലുതായിരിക്കുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. 'എനിക്ക് തന്നെ ഒരു സിനിമയ്ക്കായി സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണം' എന്ന് അദ്ദേഹം പറഞ്ഞു. ക്യാമറ വച്ചതിനു ശേഷം ഗാനരംഗത്തിനു വേണ്ടി അഭിനയിക്കാന്‍ പറഞ്ഞു.എനിക്ക് അഭിനയിക്കാന്‍ ഒരു കോ-സ്റ്റാറിനെ ആവശ്യമുള്ളതിനാല്‍ അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ സ്‌ക്രീന്‍ ടെസ്റ്റിന് ക്ഷണിച്ചു.അത് അസിനായിരുന്നു.
അന്നവള്‍ ഒമ്ബതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്ന് ഫഹദിന്റെ ആലപ്പുഴയിലെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഒരു സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. പിന്നീട് ഞാന്‍ സംവിധായകനായപ്പോള്‍ എന്റെ സിനിമയില്‍ ഫാസില്‍ സാറിനെ കാസ്റ്റ് ചെയ്തു.- പൃഥ്വിരാജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്