അലി അബ്ബാസ് സഫർ സംവിധാനത്തിലൊരുങ്ങുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജാണ്.
'നാം ഷബാന' എന്ന ചിത്രത്തിന് ശേഷം ഏഴു വർഷം കഴിഞ്ഞാണ് പൃഥ്വിരാജ് ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. .
ചിത്രത്തിലെ ഈ വില്ലൻ വേഷം താൻ ആദ്യം നിരസിച്ചിരുന്നുവെന്നാണ് പൃഥ്വി പറയുന്നത്. എന്നാൽ ആ വേഷം കൈവിട്ടു പോയിരുന്നേൽ താൻ പിന്നീട് തന്നെ തന്നെ ചവിട്ടിയേനെ എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
'സലാർ ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ ചെയ്യാൻ പ്രചോദനം നൽകിയത്. സലാറിൻറെ ക്ലൈമാക്സ് ഷൂട്ടിനിടെയാണ് അലി അബ്ബാസ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് പറയുന്നത്. എന്നാൽ ഡേറ്റ് ക്ലാഷിനാൽ ചെയ്യാൻ സാധിക്കില്ലെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു.
ഇതെല്ലാം കേട്ട അദ്ദേഹം അത് ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്നും അറിഞ്ഞുകൊണ്ട് ഈ ചിത്രം ഉപേക്ഷിച്ചാൽ പിന്നീട് സങ്കടപ്പെടും എന്നും പറഞ്ഞു. പ്രശാന്ത് അന്ന് പറഞ്ഞത് തികച്ചും ശരിയാണ്. ബഡേ മിയാൻ ഛോട്ടേ മിയാൻ ഉപേക്ഷിച്ചിരുന്നെങ്കിൽ ഇപ്പോൾ ഞാൻ തന്നെ എന്നെ ചവിട്ടിയെനേ' എന്ന് പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്