ലോകത്തിലെ ഏറ്റവും സുന്ദരമായ കഷണ്ടിയുള്ളയാള്‍( ദി സെക്സിയസ്റ്റ് ബാള്‍ഡ്മാൻ) തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി വില്യം രാജകുമാരൻ. 10-ല്‍ 9.9 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്.
ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് വെയില്‍സിന്റെ 42-കാരനായ രാജകുമാരന്റെ ഈ നേട്ടം. റീബൂട്ട് ഏജൻസി നടത്തിയ ഡിജിറ്റല്‍ സർവെ വഴിയായിരുന്നു വിവരശേഖരണം.
ഹോളിവുഡ് താരം ഡ്വെയിൻ ജോണ്‍സണ്‍, യു.എസ്. ബാസ്കറ്റ്ബോള്‍ താരം ഷക്കീല്‍ ഒനില്‍ എന്നിവരാണ് ഇക്കുറി രണ്ടും മൂന്നും സ്ഥാനത്ത്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പ്പേർ ഓണ്‍ലൈനായി തിരഞ്ഞ വ്യക്തി കൂടിയാണ് വില്യം. 2021-ലും വില്യം തന്നെ ആയിരുന്നു ഒന്നാമൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്