കഴിഞ്ഞ ദിവസം കൊച്ചി എംജി റോഡിൽ വെച്ച് പുലർച്ചെ 1.45ന് താരങ്ങളായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടിരുന്നു. അനുമതിയില്ലാതെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്.
ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അപകടം ഉണ്ടായത്. താരങ്ങൾ സഞ്ചരിച്ച കാർ, മറ്റൊരു വാഹനത്തെ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിയതിന് പിന്നാലെ എംവിഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇപ്പോൾ വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സംഗീത് പ്രതാപ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഒബ്സർവേഷനിലായിരുന്നുവെന്നും, ചെറിയ പരിക്കുകൾ ഉണ്ടെന്നും ആണ് സംഗീത് പറയുന്നത്.
“കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. അതിൽ സർവ്വശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി.
നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെയുള്ള എല്ലാ കിംവദന്തികളും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല.” എന്നാണ് സംഗീത് പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്