മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. 'പരം പരം പരം സുന്ദരി' എന്ന ഹിന്ദി ഗാനമാണ് മഞ്ജു വാര്യര്‍ വേദിയില്‍ പാടിയത്.
വളരെ മനോഹരമായി ആസ്വദിച്ച് പാട്ട് പാടുന്ന മഞ്ജുവിനെയാണ് വേദിയില്‍ കാണുന്നത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനങ്ങൾ ആണ് ചിലർ ഉന്നയിക്കുന്നത്. പാട്ട് റെക്കോഡ് ചെയ്ത് വെച്ചതാണെന്നും മഞ്ജു മൈക്ക് പിടിക്കുന്നേയുള്ളൂയെന്നുമാണ് കമന്റുകളിലൂടെ ഉയരുന്ന വിമർശനം.
ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്‌റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍. പാടാന്‍ അറിയാവുന്നവര്‍ പാടട്ടെ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ഈ വാദത്തെ എതിര്‍ത്ത് കൊണ്ടും കമന്റുകള്‍ വരുന്നുണ്ട്. പ്രീ റെക്കോഡിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ എന്നാണ് ചിലർ പ്രതികരിക്കുന്നത്. മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണം മലയാളം പറയുന്നത് പോലെ തോന്നുന്നെന്നും ചിലര്‍ വിമർശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്