പ്രയാഗ വളരെ നല്ല കുട്ടിയാണെന്ന് അച്ഛൻ മാർട്ടിൻ

OCTOBER 9, 2024, 10:03 AM

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ  പ്രതികരണവുമായി പ്രയാഗ മാർട്ടിൻ രം​ഗത്ത് വന്നിരുന്നു.

കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്  ഹ..ഹാ.ഹി..ഹു!  എന്ന് പ്രയാഗ മാർട്ടിൻ  ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടത്. ഇതിന് പിന്നാലെ പ്രയാ​ഗ നല്ല കുട്ടിയാണെന്ന് പറയുകയാണ്  അച്ഛൻ മാർട്ടിൻ . 

ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നു. സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും പ്രയാഗ നിരപരാധിയെന്നും ആൾക്കൂട്ടത്തിൽ മോശക്കാരനായ ഒരാളുണ്ടെന്ന് എങ്ങനെ അറിയാനാണെന്നും പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍  പറഞ്ഞു. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും അച്ഛന്‍ പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം, ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ കൂടുതൽ പരിശോധന നടത്തി പോലീസ്. മരടിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിൽ എത്തിയാണ് ഫോറൻസിക് സംഘം പരിശോധന നടത്തിയത്. കേസിൽ ചലച്ചിത്ര താരങ്ങൾ ആയ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും. ഇവർക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരെയും ഹോട്ടലിൽ എത്തിച്ച ബിനു ജോസഫിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam