മലയാള സിനിമയിലെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. താരം അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ് പ്രണവ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് അഭിമുഖങ്ങളിലോ സിനിമാ പ്രമോഷൻ പരിപാടികളിലോ ഒന്നും എത്താറില്ല എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്.
യാത്ര ഇഷ്ട്ടപ്പെടുന്ന പ്രണവ് മിക്കപ്പോഴും സ്വന്തം സിനിമ റിലീസ് സമയത്ത് ഹിമാലയത്തിലോ മറ്റോ ആയിരിക്കും. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാല്‍.
പുതിയ കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നും കാത്തിരിക്കണമെന്നുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. 'ലൈക്ക് ഡിസേർട്ട് ഡ്യൂണ്‍' എന്ന തന്റെ പുസ്തകത്തിന്റെ പേരും അദ്ദേഹം പങ്കുവച്ച പോസ്റ്റില്‍ ആരാധകരെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്