തൃശൂർ: ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ പ്രകാശ് രാജ്.
ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാതിരുന്നതിനാലാണ് ദേശീയ പുരസ്കാരത്തെ പരിഹസിച്ച് പ്രകാശ് രാജ് പ്രതികരിച്ചത്. ‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല’ എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.
ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു ജൂറി ചെയർമാനായ പ്രകാശ് രാജിൻറെ വിമർശനം.
55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിൻറെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
