സലാര്‍ ആയിരം കോടിയിലേക്ക്; സക്‌സസ് പാര്‍ട്ടിയില്‍ തിളങ്ങി പൃഥിയും പ്രഭാസും

JANUARY 10, 2024, 12:18 PM

പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രം സലാറിന് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം 390 കോടി രൂപയിധികം നേടിയ പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടി നേടി ഗദര്‍ 2വിന്റെ ആകെ കളക്ഷന്‍ മറികടന്നു എന്നുമാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

സലാറിന്റെ വിജയം ആഘോഷിച്ച അണിയറ പ്രവര്‍ത്തകരുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പൃഥിരാജ് സുകുമാരന്‍, പ്രഭാസ്, പ്രശാന്ത് നീല്‍, നിര്‍മാതാവ് വിജയ് കിരണ്ടൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

പൃഥ്വിയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന പ്രശാന്ത് നീലിനെയും പ്രഭാസിനെയും ചിത്രങ്ങളില്‍ കാണാം. ബ്ലോക്ബസ്റ്റര്‍ സലാര്‍ എന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നതും. പൃഥ്വിയും പ്രഭാസും ചേര്‍ന്നാണ് കേക്ക് മുറിച്ച്‌ ആഘോഷത്തിനു തുടക്കമിട്ടത്.

vachakam
vachakam
vachakam

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിര്‍മാണം. ശ്രുതി ഹാസന്‍ നായികയായി എത്തിയ സലാര്‍ ഇന്ത്യയില്‍ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂര്‍ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂര്‍ 55 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam