നടൻ പ്രഭാസിന്റെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാൽമുട്ട് വേദനയെ തുടർന്ന് ആണ് താരത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരം വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് വിവരം.
അതേസമയം താരം കഴിഞ്ഞ കുറച്ചു നാളുകളായി കാൽമുട്ട് വേദനയെ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു. എന്നാൽ വേദനക്ക് ശമനമില്ലാത്തതിനെ തുടർന്നാണ് നടൻ വീണ്ടും ചികിത്സ തേടിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ശസ്ത്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം നടന് രോഗശാന്തി നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. സലാറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്