നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത വലിയ ഞെട്ടലോടെ ആണ് നാം കേട്ടത്. താരത്തിന്റെ മരണവാര്‍ത്ത അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു പൂനം പാണ്ഡെയുടെ മരണം. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് മരണം എന്നാണ് താരത്തിന്റെ ഔദ്യോഗിക പേജിൽ പറയുന്നത്. താരത്തിന് ആദരാഞ്ജലികള്‍ നേരുകയാണ് ഇപ്പോൾ സിനിമാ ലോകവും ആരാധകരും.
പൂനം പാണ്ഡെ എന്നും വിവാദ നായികയായിരുന്നു. തന്റെ വസ്ത്രധാരണത്തിന്റെ പേരിലും വീഡിയോകളുടെ പേരിലുമെല്ലാം പൂനം പലപ്പോഴും വിവാദങ്ങളില്‍ ചെന്നു വീണിട്ടുണ്ട്. പൂനം പാണ്ഡെയുടെ ദാമ്പത്യ ജീവിതവും വലിയ പ്രശ്നത്തിൽ ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചുവെങ്കിലും ഒരു മാസം തികയും മുമ്പ് തന്നെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. ഇരുവരും ഇടയ്ക്ക് വീണ്ടും ഒരുമിച്ചുവെങ്കിലും നാളുകള്‍ക്കുള്ളില്‍ വീണ്ടും വേർ പിരിയുകയും ചെയ്തു.
ഒരിക്കൽ താരം തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യവും വലിയ വിവാദമായിരുന്നു. സാം തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്നുമാണ് അന്ന് പൂനം വെളിപ്പെടുത്തിയത്.
ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി നിരവധി ആരാധകരെ നേടിയിരുന്നു താരം. ഷോയിലൂടെ ഇതുവരെ തന്നെ വിമര്‍ശിച്ചവരെ പോലും കയ്യടിപ്പിക്കാന്‍ പൂനം പാണ്ഡെയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിവസ്ത്രയാകുമെന്ന പൂനം പാണ്ഡെയുടെ പ്രസ്താവനയും വലിയ വാര്‍ത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്