പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങൾ മിസ്സിംഗ് എന്ന് റിപ്പോർട്ട്. താരത്തിന്റെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും അവരെ കാണാനില്ലെന്നും ആണ് റിപ്പോർട്ടുകളില്‍ പറയുന്നത്. അതേസമയം പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും ചില ബോളിവുഡ് മാദ്ധ്യമങ്ങള്‍ എക്സ് പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
പൂനം പാണ്ഡെ ജീവനോടെയുണ്ടെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പൂനം പാണ്ഡെയുടെ പബ്സിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നും അവർ നാളെ ഇക്കാര്യം പുറത്തുവിടുമെന്നും ആണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകളില്‍ പറയുന്നത്. അവർ മരിച്ചെങ്കില്‍ മൃതശരീരം എവിടെയാണെന്നും കുടുംബാംഗങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതെങ്ങനെയെന്നും റിപ്പോർട്ടുകളില്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.
അതേസമയം വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ മരിച്ചെന്ന വാർത്ത പുറത്തുവന്നത്. സെർവിക്കല്‍ കാൻസർ മൂലമാണ് അന്ത്യമെന്ന് മാനേജർ സമൂഹ മാദ്ധ്യമ പേജില്‍ കുറിച്ചു. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹ മാദ്ധ്യമം വഴി വെളിപ്പെടുത്തിയതെന്നും മാനേജർ പറഞ്ഞിരുന്നു. എന്നാല്‍ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്