ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട തമിഴ് യൂട്യൂബറുടെ മൊബൈല്‍ ഫോണ്‍ സ്വദേശത്തേക്ക് എത്തിച്ചുനല്‍കി ദുബായ് പൊലീസ്. യൂട്യൂബര്‍ മദന്‍ ഗൗരിയുടെ മൊബൈല്‍ ഫോണാണ് വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്ത് ഇദ്ദേഹത്തിന്റെ സ്വദേശമായ ചെന്നൈയിലേക്ക് എത്തിച്ചത്.
ഇക്കാര്യം യൂട്യൂബര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫോണ്‍ നഷ്ടപ്പെട്ടതായി മദന്‍ ഗൗരി വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. എന്നെന്നേക്കുമായി അത് നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. എന്നാല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ഇ-മെയില്‍ ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ഫോണ്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഇ-മെയില്‍ ലഭിക്കുകയും ചെയ്തു.
അത് തന്നെ അത്ഭുതപ്പെടുത്തിയതായും ദുബായ് പൊലീസ്-എമിറേറ്റ്‌സ് എയര്‍ലൈനുമായി സഹകരിച്ച് ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തില്‍ ഫോണ്‍ എത്തിക്കുകയും ചെയ്തുവെന്ന് മദന്‍ ഗൗരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്