മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചു; നടി രവീണ ടണ്ഠനെതിനെ കേസെടുത്ത് പൊലീസ് 

JUNE 2, 2024, 6:40 PM

നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. താരം മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ശനിയാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. 

റിസ്‌വി കോളജിന് സമീപമുള്ള കാർട്ടർ റോഡിൽ വച്ച് രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരെ ഇടിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് ഡ്രൈവറും നടിയും ഇടിച്ച സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും ആണ് പരാതി. 

എന്നാൽ തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്. വൈറലായിരിക്കുന്ന വിഡിയോയിൽ ഇരകളും നാട്ടുകാരും രവീണയെ വളയുന്നതും തുടർന്ന് പൊലീസിനെ വിളിക്കുന്നതും കാണാം. 

അതേസമയം “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടി വരും. എൻ്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്,” എന്ന് വിഡിയോയിൽ ഇരകളിൽ ഒരാൾ പറയുന്നതും കേൾക്കാം. എന്നാൽ വിഡിയോ റെക്കോർഡ് ചെയ്യരുതെന്ന് രവീണ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതും നാട്ടുകാർ തന്നെ ആക്രമിക്കുമ്പോൾ, “തള്ളരുത്, എന്നെ തല്ലരുത്,” എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam