മുംബൈ: ശനിയാഴ്ച വൈകുന്നേരം മുംബൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ശുഭ് ആശിര്‍വാദ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹം നവദമ്പതികളെ കണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അനുഗ്രഹ ചടങ്ങ് നടക്കുന്നത്.
ചടങ്ങിനെത്തിയ ജോഷിമഠ് ജ്യോതിഷ്പീഠ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, ദ്വാരകാപീഠ ശങ്കരാചാര്യര്‍ സ്വാമി സദാനന്ദ സരസ്വതി എന്നിവരുടെ അടുത്തെത്തി പ്രധാനമന്ത്രി അനുഗ്രഹം തേടി. രുദ്രാക്ഷമാലയും ഷാളും അണിയിച്ചാണ് ഇരുവരും പ്രധാനമന്ത്രി മോദിയെ അനുഹ്രഹിച്ചത്.
രാഷ്ട്രീയ നേതാക്കന്‍മാരായ ചിരാഗ് പാസ്വാന്‍, ഹേമമാലിനി, രവി കിഷന്‍, പവന്‍ കല്യാണ്‍, ചന്ദ്രബാബു നായിഡു തുടങ്ങിയവരും നിരവധി ആത്മീയ നേതാക്കളും അനുഗ്രഹ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
നടി പ്രിയങ്ക ചോപ്ര ജോനാസ്, ഗായകനും ഭര്‍ത്താവുമായ നിക്ക് ജോനാസ്, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, രശ്മിക മന്ദാന, അനന്യ പാണ്ഡെ, ഷനായ കപൂര്‍, മാധുരി ദീക്ഷിത് നെനെ, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കത്രീന കൈഫ് എന്നിവര്‍ ചടങ്ങിനെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്