പൈറേറ്റ്സ് ഓഫ് കരീബിയൻ താരവും ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്.
കടലിൽ സർഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് കണ്ട ഒരു വ്യക്തി അധികൃതരെ അറിയിക്കുകയും ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടന്റെ മരണത്തെ തുടർന്ന് ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവുകളുടെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമയോ പെറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്