ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.
ലോകേഷിന്‍റെ ലിയോ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ലോകേഷ് സംവിധാനം ചെയ്ത് ദളപതി വിജയ് പ്രധാന വേഷത്തില്‍ എത്തിയ ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്