ലണ്ടന് : ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് പ്രശസ്ത ബ്രിട്ടീഷ് ഗായിക പെറി എഡ്വേര്ഡ്സ്.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഗായിക ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ കയ്യിലേന്തി നിൽക്കുന്ന അമ്മയുടെ ചിത്രമുൾപ്പടെയാണ് ഇവർ പോസ്റ്റ് ഷെയർ ചെയ്തത്.
'സ്നേഹം തിരഞ്ഞെടുക്കുക, ഗാസയിൽ വെടിനിർത്തുക' - എന്നതായിരുന്നു പെറിയുടെ അഭ്യർത്ഥന. നിരവധി പേരാണ് ഗായികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലിറ്റിൽ മിക്‌സ് എന്നറിയപ്പെടുന്ന മ്യൂസിക് ഗ്രൂപ്പിന്റെ തലവനാണ് പെറി. ഡിസോറ എന്ന പേരിൽ അവർക്ക് സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്