അവതരണ മികവുകൊണ്ട് പ്രേക്ഷമനസിനെ കീഴടക്കിയ താരമാണ് പേർളി മാണി. സോഷ്യല്‍മീഡിയയില്‍ മികച്ച സജീവമായ നടിക്ക് രണ്ടാമതും ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ സന്തോഷം പങ്കുവയ്ക്കുകയാണ് പേർളി.
'ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും.
ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്ബോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്', കുഞ്ഞിനോടൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെച്ചു. റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീന്‍ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്