ചെന്നെെ: തിരുപ്പതി ലഡു വിവാദത്തിനിടെ തമാശ രൂപത്തില്‍ അഭിപ്രായം പറഞ്ഞ നടൻ കാർത്തിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് നടനുമായ പവൻ കല്യാണ്‍ ശാസിച്ചതും കാർത്തി മാപ്പ് പറഞ്ഞും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.
കാർത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ അതിനെ പ്രശംസിച്ചും പവൻ കല്യാണ്‍ രംഗത്തെത്തിയിരുന്നു. കാർത്തി നിങ്ങള്‍ കാണിച്ച ബഹുമാനത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തിരുപ്പതിയും അവിടെത്തെ ലഡുവും ദശലക്ഷക്കണക്കിന് ആളുകളുടെ വെെകാരികത വഹിക്കുന്ന ഒന്നാണ്. അത്തരം വിഷയം ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവരുടെയും ആവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്.
നിങ്ങള്‍ മനഃപൂർവമല്ല ഇത് ചെയ്തതെന്ന് ഞാൻ മനസിലാക്കുന്നു. അർപ്പണബോധവും കഴിവും ഉള്ള ശ്രദ്ധേയനായ നടൻ എന്ന നിലയില്‍ നിങ്ങളോടുള്ള എന്റെ ആദരവ് ഞാൻ അറിയിക്കുന്നു', എന്നായിരുന്നു പവൻ കല്യാണ്‍ കുറിച്ചത്.
എന്നാൽ ഈ പോസ്റ്റിന് പോസ്റ്റിന് താഴെ നടൻ സൂര്യയും കാർത്തിയും മറുപടി നല്‍കി. 'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് സാർ' എന്നാണ് സൂര്യയുടെ കമന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്