ഡബ്ല്യൂസിസി അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളെ തൊഴിലില്‍ നിന്നും മാറ്റിനിർത്തുന്നു എന്ന പരാമർശം റിപ്പോർട്ടിലുണ്ട്. വളരെ ഗൗരവമായി ഞങ്ങള്‍ അത് പരിശോധിച്ചു. 21 യൂണിയനിലും ചർച്ച ചെയ്തു. ആരെങ്കിലും അങ്ങനെ ഒരു നിർദ്ദേശം കൊടുത്തോ എന്ന് പരിശോധിച്ചു. ഇതില്‍ നിന്നും ഞങ്ങള്‍ക്കു ലഭിച്ച വിവരങ്ങള്‍ പറയാം.
ഉദാഹരണമായി പാർവതി തിരുവോത്തിന്‍റെ കാര്യം, 2006-ല്‍ കരിയർ ആരംഭിച്ചത് മുതല്‍ 2018-ല്‍ ഡബ്ല്യുസിസി നിലവില്‍ വരുന്നതു വരെ 11 സിനിമകളിലും ഈ സംഘടന നിലവില്‍ വന്ന ശേഷം 11 സിനിമകളിലും അഭിനയിച്ചു.
ഫെഫ്ക ആരുടെയും അവസരം ഇല്ലാതാക്കിയിട്ടില്ല. ഫെഫ്കയില്‍ തന്നെയുള്ള നിരവധി സഹപ്രവര്‍ത്തകര്‍ പാര്‍വതിയെ വച്ച് സിനിമ ചെയ്യാന്‍ സമീപിച്ചിട്ടുണ്ട്. പലപ്പോഴും അവരെ കിട്ടാറില്ല. കിട്ടിയാല്‍ തന്നെ, ആ തിരക്കഥ ചെയ്യണമെന്ന് അവര്‍ക്ക് തോന്നണം. ചിലപ്പോള്‍ പ്രതിഫലവും പ്രശ്‌നമാകും.
അങ്ങനെ പല കാര്യങ്ങളില്‍ പാർവതി തിരുവോത്തുമൊത്തുള്ള ഒരുപാട് പ്രോജക്ടുകള്‍ നടക്കാതെ പോയിട്ടുണ്ട്. അതിന്‍റെ എല്ലാ വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഡയറക്ടേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സംവിധായകൻ സജിൻ ബാബു.
അദ്ദേഹത്തിന്‍റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയിലെ നായിക റിമാ കല്ലിങ്കലാണ്. ഡബ്ല്യുസിസി അംഗങ്ങളെ മാറ്റി നിർത്തണമെന്ന നിലപാട് ഫെഫ്കയ്‌ക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇത് സാധ്യമാകുമായിരുന്നോ. 15 അംഗ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ 15 പേരുകളും പുറത്തുവിടണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്- ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്