ബാലക്കെതിരെ വെളിപ്പെടുത്തലുമായി മകൾ, തർക്കിക്കാൻ ‍ഞാനില്ല പാപ്പൂവെന്ന് ബാല 

SEPTEMBER 27, 2024, 7:02 AM

 വീണ്ടുമൊരു താരകുടുംബത്തിലെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നടൻ ബാലയും മകളുമാണ് സോഷ്യൽമീഡിയയിൽ ആരോപണപ്രത്യാരോപണങ്ങൾ നടത്തിയിരിക്കുന്നത്.  ബാലയ്ക്കെതിരെ ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടേയും അമൃതയുടേയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തിക. അച്ഛൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അവന്തിക പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ

'എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.ഇതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. പക്ഷെ മടുത്തിട്ടാണ് പറയുന്നത്. എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാൻ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സ്കൂളിൽ പോകുമ്പോൾ സുഹൃത്തുക്കൾ ചോദിക്കും ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നോ എന്നൊക്കെ ചോദിക്കും.


vachakam
vachakam
vachakam

എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാൽ അതല്ല സത്യം. എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്കൊരു കാരണം പോലുമുല്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുള്ളൊരാളാണ് അദ്ദേഹം. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ തല്ലുമായിരുന്നു.അത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്. എനിക്ക് എന്ത് ചെയ്യാൻ പറ്റും ഞാൻ കുഞ്ഞല്ലേ. എന്റെ കുടുംബം എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല, എന്നെ പിന്തുണയ്ക്കുന്നുണ്ട്. അച്ഛൻ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ ഇല്ലായിരുന്നുവെങ്കിൽ അത് എന്റെ തലയിൽ വന്ന് ഇടിച്ചേനെ, അമ്മ കൈവെച്ച് തടഞ്ഞു. ഒരു തവണ കോടതിയിൽ വെച്ച് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയിൽ പൂട്ടി ഇട്ടു ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.

അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ, അല്ലെങ്കിൽ എന്‌റെ അഡ്രസിലേക്ക് ഒരു കത്ത്, അല്ലെങ്കിൽ ഒരു സമ്മാനം, അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒറ്റ സാധനം പോലും ഇല്ല. വയ്യാതെ ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ അച്ഛനോട് ലാപ്പും ഡോറ ഡോളിനേയും ചോദിച്ചെന്ന് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. ഞാൻ എന്തിനാണ് ചോദിക്കുന്നത് അതൊക്കെ. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട, ഞാൻ അങ്ങനെ ഒരു സാധനം പോലും ചോദിച്ചിട്ടില്ല. അവിടെ പോയത് തന്നെ അമ്മ പറഞ്ഞിട്ടാണ്. എനിക്ക് പോകാനോ കാണാനോ താത്പര്യമില്ലായിരുന്നു. എന്നേയും കുടുംബത്തേയും ഇനിയെങ്കിലും വെറുതെ വിടണം.ഞാൻ കുടുംബത്തിൽ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. എന്നെ അമ്മ നിർബന്ധിച്ചിട്ടില്ല ഞാനിതൊക്കെ പറയുന്നത്. ഇത് സ്ക്രിപ്റ്റഡ് അല്ല, എന്റെ ഹൃദയത്തിൽ നിന്നും പറയുന്നതാണ്. എന്റെ കുടുംബം വിഷമിക്കുന്നത് കണ്ടാണ് ഞാൻ ഈ പറയുന്നത്.

‘പാപ്പൂ..ആദ്യമായി ഒരു നന്ദി, മൈ ഫാദർ എന്ന് പറഞ്ഞല്ലോ, തർക്കിക്കാൻ ‍ഞാനില്ല പാപ്പൂ, എന്നെ വിട്ട് മൂന്ന് വയസായപ്പോൾ പാപ്പൂ അകന്ന് പോയി. പിന്നെങ്ങനെ ​ഗ്ലാസ് എറിഞ്ഞത് ഓർത്തിരിക്കുന്നുവെന്നാണ് ബാല തിരിച്ച് ചോദിക്കുന്നത്. 

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam