ഇത് ദൈവത്തിന്റെ കൈ! 

JUNE 7, 2024, 1:55 PM

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഉണ്ട്! വീഡിയോ കണ്ടവർ എല്ലാം പറയുന്നു...ഇത് ദൈവത്തിന്റെ കൈ തന്നെ!!! 

ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ പോയ യാത്രക്കാരനെ അത്ഭുതകരമായി  കണ്ടക്ടര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. 

പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമൂക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനെയാണ് കണ്ടക്ടർ ബിലു അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.  കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയാണ് ബിലു

vachakam
vachakam
vachakam

 യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ബിലു രക്ഷിച്ചത്. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. 

വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ബിലു ബസിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. സംഭവത്തെപ്പറ്റി ബിലു മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ 

'പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച്‌ യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച്‌ അഭിനന്ദിച്ചു'  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam