ദിലീപിന് വേണ്ടി സംസാരിച്ചതുകൊണ്ടാണ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതെന്ന് നടി ലക്ഷ്മിപ്രിയ. ആ മനുഷ്യനില്‍ നിഷ്കളങ്കതയുള്ളതുകൊണ്ടാണ് താൻ അങ്ങനെ സംസാരിച്ചതെന്നും ദിലീപ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെല്ലാം തുറന്നു പറയുന്നത്.
"അമ്മയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിച്ച ഏക വ്യക്തി ഞാൻ മാത്രമായിരുന്നു. നടി വിഷയത്തിന്‍റെ പേരില്‍ നമ്മുടെ അമ്മ സംഘടന ഇല്ലാതായിപ്പോകുമോ, ഞങ്ങടെ അമ്മമാരെ ആര് പോറ്റും പരിപാലിക്കുമെന്നൊക്കെയുള്ള ചിന്തയായിരുന്നു അന്ന് പ്രതികരിക്കാൻ കാരണമായത്. അതുകൊണ്ടാണ് താൻ ചാനലിലൊക്കെ വന്ന് സംസാരിച്ചിരുന്നത്. സത്യത്തില്‍ അന്ന് തൊട്ടാണ് എന്‍റെ അവസരങ്ങള്‍ കുറയുന്നത്.
ഈയൊരു പ്രശ്നം കൊണ്ട് എന്‍റെ സംഘടനയായ അമ്മ നിന്നു പോകുമോ എന്ന ആദിയായിരുന്നു എനിക്ക്. ഞാൻ മാത്രമാണ് ഈ പ്രശ്നങ്ങളിലൊക്കെ പ്രതികരിച്ചത്. അന്നുമുതലാണ് എന്റെ അവസരങ്ങളെല്ലാം പോയത്. സത്യം പറഞ്ഞാല്‍ ദിലീപേട്ടന്‍റെ വിഷയത്തില്‍ ഞാൻ പരസ്യമായി സംസാരിച്ചതാണ് ഈ ഒതുക്കി നിർത്തലെന്നോ, മാറ്റിനിർത്തലെന്നോ പറയുന്ന അവസ്ഥയ്‌ക്ക് കാരണം.
നമുക്കറിയാവുന്ന ഒരു ദിലീപേട്ടൻ ഉണ്ട്. ആ ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല. അദ്ദേഹം ആ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കട്ടെ. ആ സമയത്തെ എന്‍റെ പ്രതികരണങ്ങളൊന്നും അമ്മയ്‌ക്ക് വേണ്ടി സംസാരിച്ചതായിട്ടല്ല ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങള്‍ നല്‍കിയത്. എന്‍റെ വാക്കുകളെ ദിലീപ് അനുകൂലി എന്ന രീതിയിലാണ് കൊണ്ടുപോയത്- ലക്ഷ്മി പ്രിയ പറഞ്ഞു.
ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷ അനുഭവിക്കട്ടെ. നമ്മള്‍ ആരാണ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ. അതിന്‍റെ പേരില്‍ അമ്മ എന്ന സംഘടനയ്‌ക്ക് നേരെ പറയരുത് എന്നാണ് ഞാൻ അന്ന് പറഞ്ഞത്.ഞാനൊരിക്കലും ദിലീപേട്ടനെ ന്യായീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം നിഷ്കളങ്കനാണ് എന്നതാണ് എന്‍റെ വിശ്വാസം. അദ്ദേഹത്തെപ്പോലൊരാള്‍ അങ്ങനെ ചെയ്യില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്, അതില്‍ ഒരാളാണ് ഞാൻ- ലക്ഷ്മി പ്രിയ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്