ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബയോപിക് പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

JUNE 4, 2026, 9:28 PM

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ആസ്പദമാക്കി സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്. തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്ന ചിത്രം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആണ് നിർമ്മിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതവും പുതിയ തലമുറയ്ക്ക് മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നുവെന്നും, വ്യത്യസ്തമായ അവതരണശൈലിയോടെ കഥ പറയാനുള്ള ആശയവുമായാണ് വിനോദ് ഗുരുവായൂർ മുന്നോട്ടുവന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

vachakam
vachakam
vachakam

ഉമ്മൻ ചാണ്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ചില അഭിനേതാക്കളെ മനസിൽ കണ്ടിട്ടുണ്ടെന്നും, എന്നാൽ അന്തിമ തീരുമാനങ്ങൾ പിന്നീട് മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു. തിരക്കഥ പൂർത്തിയായ ശേഷം സംവിധായകനെയും മറ്റ് അഭിനേതാക്കളെയും തിരഞ്ഞെടുക്കും.

കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവിന്റെ ജീവിതകഥ സിനിമയാകുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam