വാഷിംഗ്ടൺ: തനിക്ക് സ്തനാർബുദമാണെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മുൻ . താൻ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായെന്നും സ്തനാർബുദത്തിന് ചികിത്സയിലാണെന്നും ഒലീവിയ ആരാധകരോട് പറഞ്ഞു. ചികിത്സയുടെ ചിത്രങ്ങൾ സഹിതം ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഒലീവിയ വിവരം പങ്കുവച്ചത്.
ഞാൻ ഭാഗ്യവതിയാണ്. നേരത്തെ രോഗനിർണയം നടത്തിയതിനാൽ ചികിത്സയ്ക്കുള്ള മാർഗങ്ങളുണ്ടെന്ന് ഒലീവിയ പറഞ്ഞു. ഏതേലും സ്ത്രീ ഒരു ഘട്ടത്തിൽ ഇത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ചികിത്സയുടെ വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയായിരുന്നു പോസ്റ്റ്.
2023 ഫെബ്രുവരിയിലാണ് ക്യാൻസർ പരിശോധനയ്ക്ക് വിധേയയായത്. താൻ 90 വ്യത്യസ്ത കാൻസർ ജീനുകൾ പരിശോധിക്കുന്ന ഒരു ജനിതക പരിശോധന നടത്തിയെന്നും എന്നാൽ അതെല്ലാം നെഗറ്റീവ് ആയിരുന്നെന്നും ഒലീവിയ പറഞ്ഞു. തുടർന്നായിരുന്നു ഡോക്ടറുടെ നിർദേശ പ്രകാരം സ്തനാർബുദ പരിശോധന നടത്തിയത്. ഇതാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്ന് ഒലീവിയ പറയുന്നു.
തുടർന്നുള്ള പരിശോധനകളിൽ രണ്ട് സ്തനങ്ങളിലും ക്യാൻസർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ നടത്തി. നിങ്ങളോട് പങ്കുവെക്കുന്നതിന് മുമ്പ് കഠിനമായ കാലങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഒലീവിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്