ജയസൂര്യയോട് അതിൽ പിന്നെ  സംസാരിച്ചിട്ടില്ല! നൈല ഉഷ പറയുന്നു

SEPTEMBER 4, 2024, 1:35 PM

ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിവാദങ്ങളുടെ പടുകുഴിയിൽ വീണിരിക്കുകയാണ് മലയാള സിനിമാ രം​ഗം. പല പ്രമുഖ നടന്മാർക്കെതിരെയും ​ഗുരുതര ആരോപണങ്ങളുമായി യുവതികൾ രം​ഗത്തെത്തിയിരുന്നു. ഇവരുടെ ആരോപണങ്ങളിലെ ശരിയും തെറ്റും വേർതിരിക്കേണ്ടത് അന്വേഷണ സംഘമാണ്. 

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരിച്ചിരിക്കുകയാണ് നടി നൈല ഉഷ. പീഡന ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം അടുത്ത സുഹൃത്താണെന്നും നൈല ഒരു വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍. സിനിമയില്‍ എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ദുരനുഭവങ്ങള്‍ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു. പക്ഷേ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ് ഞാൻ നില്‍ക്കുക.

vachakam
vachakam
vachakam

സിനിമയിലേയ്ക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷനിലൂടെ അവസരം ചോദിച്ചുവരുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഇങ്ങനെ വരുന്നവർക്കാണ് കൂടുതലും അഡ്‌ജസ്റ്റ്‌മെന്റ് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ളയാരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടുള്ളതായി പറഞ്ഞിട്ടില്ല. അവസരത്തിനുവേണ്ടി ലൈംഗികമായി സമീപിച്ചതായി ആരും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, എന്നാല്‍ അങ്ങനെ സംഭവിക്കുന്നതായി എനിക്കറിയാം.

ജയസൂര്യക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. ഞെട്ടിച്ചുവെന്ന് പറയുമ്പോള്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നുവെന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അർത്ഥമില്ല.

ഇതിനുമുൻപും പല സ്ത്രീകളും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചിലർ പരാതി കൊടുത്തു, ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ട ഗൗരവത്തില്‍ സ്വീകരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. ഇതാണ് അനുയോജ്യമായ സമയം. മാറ്റം ഇവിടെനിന്ന് തുടങ്ങട്ടെ. എന്തായാലും മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാൻ പോവുകയാണ്.

vachakam
vachakam
vachakam

ജോമോള്‍ പറഞ്ഞത് അവരുടെ അനുഭവമാണ്. എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ നേരിട്ടവർക്കൊപ്പമാണ് ഞാൻ നില്‍ക്കുക. ആ സമയത്ത് ജോമോള്‍ എന്തുകൊണ്ട് അങ്ങനെ പറ‌ഞ്ഞുവെന്ന് എനിക്കറിയില്ല. ഈ ഇൻഡസ്‌ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ നേരിട്ട് മോശം അനുഭവം ഉണ്ടായില്ലെങ്കിലും അത്തരം അനുഭവങ്ങള്‍ പലരില്‍ നിന്നും സ്വാഭാവികമായും കേള്‍ക്കുമല്ലോ. ചിലപ്പോള്‍ ആളുകള്‍ നിങ്ങളുടെ കതകില്‍ മുട്ടിയേക്കാം, എന്തെങ്കിലും ആവശ്യം ഉന്നയിച്ചേക്കാം, പക്ഷേ ധൈര്യത്തോടെ നോ പറയണം'- നൈല ഉഷ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam