നടി കൃതി സനോണിൻ്റെ സഹോദരി ഉപുർ സനോണും പിന്നണി ഗായകൻ സ്റ്റെബിൻ ബെന്നിയും പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങൾ ആയി. എന്നാൽ താരങ്ങൾ ഇതുവരെ റിപ്പോർട്ടുകളോട് പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ ഇരുവരെയും ഒരുമിച്ചു ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ യൂറോപ്യൻ, ജാപ്പനീസ് റെസ്റ്റോറന്റിൽ ഒരുമിച്ചു കണ്ട വാർത്തയാണ് വൈറൽ ആവുന്നത്. നൂപുരും സ്റ്റെബിനും 2022 അവസാനത്തോടെ ഡേറ്റിംഗ് ആരംഭിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനുശേഷം അവർ ഒരുമിച്ച് നിരവധി പൊതു പരിപാടികളിൽ പങ്കെടുക്കുകയും പാപ്പരാസികൾ ഇടയ്ക്കിടെ ഇരുവരെ ഒരുമിച്ചു കാണുകയും ചെയ്തിട്ടുണ്ട്.
സ്റ്റെബിൻ ബെന്നിൻ്റെ ഇളം നീല നിറത്തിലുള്ള പോർഷെ 718 ബോക്‌സ്‌സ്റ്റർ കൺവെർട്ടിബിളിലാണ് ഇരുവരും സ്ഥലത്ത് എത്തിയത്. ലളിതമായ പോണിടെയിൽ കെട്ടി കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ, മിനിമൽ മേക്കപ്പിൽ നൂപൂർ സുന്ദരിയായി എത്തിയപ്പോൾ, ബ്രൗൺ ഷർട്ടും കറുത്ത ട്രൗസറും ധരിച്ച് സ്റ്റെബിൻ സ്റ്റൈലിഷ് ആയി ആണ് എത്തിയത്.
അതേസമയം കൗതുകകരമെന്നു പറയട്ടെ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. താനും നൂപുരും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയ്യാറല്ല എന്നാണ് 2022 ജനുവരിയിൽ സ്റ്റെബിൻ മാധ്യമങ്ങളോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്