സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
ഫേസ്ബുക്കിലൂടെയാണ് ലിജോ ഇത് സംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്. സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും സംഘടനയുടെ ഭാഗമാകുമ്പോൾ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു.
അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരിക്ക് പിന്നാലെയാണ്ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. ഇതോടെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രൂപീകരണം പ്രതിസന്ധിയിലാണെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ