മുംബൈ: ബോളിവുഡ് താരം രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വേർപിരിഞ്ഞ ഭർത്താവ് ആദിൽ ദുറാനി നൽകിയ പരാതിയിലാണ് നടപടി.
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്നാരോപിച്ച് നടിക്കെതിരെ ആദിൽ പരാതി നൽകിയിരുന്നു.തന്നെ അപമാനിക്കുന്നതിനായി വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വകാര്യ വീഡിയോകൾ പുറത്തുവിട്ടെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തില് ഐടി ആക്ട് പ്രകാരം നടിക്കെതിരെ അംബോലി പോലീസ് കേസെടുത്തു. നടിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേന രാഖി ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്നെ പീഡിപ്പിക്കാനും വേട്ടയാടാനും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നാണ് ജാമ്യാപേക്ഷയിൽ നടി വാദിച്ചത്.
എന്നാൽ, നടി അശ്ലീലം മാത്രമല്ല നഗ്നതയും പുറത്തുവിട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഏതാനും മാസങ്ങളായി അകന്നു കഴിയുന്ന രാഖിയും ആദിലും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്