കൊച്ചി: മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതില്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ പിന്നോട്ടടിക്കുന്നു. പ്രമുഖ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോകുന്നില്ല.
നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ല. ദിലീപ് അഭിനയിച്ച 'പവി കെയര്‍ ടെയ്ക്കര്‍', 'ബാന്ദ്ര', തങ്കമണി എന്നീ ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു അപ്ഡേറ്റും വന്നിട്ടില്ല.
ഇവയുടെ തീയറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങളായി. തങ്കമണി ഏപ്രില്‍ മാസത്തില്‍ ഒടിടിയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് അപ്ഡേറ്റൊന്നും വന്നില്ല. പവി കെയര്‍ ടേയ്ക്കറും, ബാന്ദ്രയും ഇതുവരെ ഒടിടി ഡീലുകള്‍ നേടിയില്ല.
തീയറ്ററില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെ പോയ ചിത്രങ്ങളാണ് ഇവ മൂന്നും. അതിനാല്‍ തന്നെ സുരക്ഷിതമായ ഒരു ഡീല്‍ ലഭിക്കാത്തതാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാന്‍ കാരണം എന്നാണ് സൂചന.
മലയാളത്തിലെ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് തന്നെ വളരെ വിലപേശലുകള്‍ക്ക് ശേഷമാണ് ഒടിടി അവകാശം വിറ്റത് എന്നാണ് വിവരം. അതേ സമയം ദിലീപിന്‍റെ ഡി150 അടക്കം പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്