ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണത്തിലും റിലീസിലുമടക്കം മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. താരങ്ങൾക്ക് നിശ്ചിത പ്രതിഫലം മുൻകൂർ നൽകുന്നതിന് പകരം സിനിമയിൽ നിന്നുള്ള ലാഭവിഹിതം പങ്കിട്ടാൽ മതിയെന്ന പ്രമേയം ടി.എഫ്.പി.സി ജനറൽ ബോഡി പാസാക്കി.
സൂപ്പർതാരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ രജിനികാന്ത്, വിജയ്, അജിത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊന്നും തന്നെ ഇനിമുതൽ മുൻകൂർ പ്രതിഫലം ലഭിക്കില്ല.
പുതിയ തീരുമാനപ്രകാരം സിനിമയുടെ വിജയപരാജയത്തെ അനുസരിച്ചാകും താരങ്ങളുടെ പ്രതിഫലം തീരുമാനിക്കപ്പെടുക. സിനിമ വിജയിച്ചാൽ ലാഭത്തിന്റെ ഒരു വിഹിതം അവർക്ക് ലഭിക്കും. പരാജയമാണെങ്കിൽ നഷ്ടം സഹിക്കേണ്ടിയും വരും.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളിൽ മുൻപന്തിയിലുള്ളവരാണ് രജിനീകാന്തും വിജയ്യും. രജനികാന്ത് കൂലിക്കായി വാങ്ങിയ പ്രതിഫലം 200 കോടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ജനനായകന് വേണ്ടി വിജയ് വാങ്ങുന്നതാകട്ടെ 275 കോടിയാണ്.
കൂലിക്കായി ലോകേഷ് വാങ്ങിയത് 50 കോടിയാണ്. ഇതേത്തുടർന്ന് കൈതി 2വിന്റെ സമയത്ത് നിർമാതാവുമായി പ്രതിഫലം സംബന്ധിച്ച തർക്കമുണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
