പനോരമ സ്റ്റുഡിയോസുമായി 100 കോടിയുടെ ചരിത്രകരാർ ഒപ്പുവച്ച് നിവിൻ പോളി

JANUARY 6, 2026, 11:59 PM

മലയാള സിനിമയിലെ മുൻനിര താരവും നിർമ്മാതാവുമായ നിവിൻ പോളി തന്റെ കരിയറിൽ ഏറ്റവും വലിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസുമായി നിവിൻ പോളി 100 കോടി രൂപയുടെ ചരിത്രപരമായ മൾട്ടി-ഫിലിം കരാറിൽ ഒപ്പുവച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വ്യക്തിഗത മൾട്ടി-ഫിലിം കരാറുകളിലൊന്നായി ആണ് ഇതിനെ വിലയിരുത്തുന്നത്.

ഈ കരാറിന്റെ ഭാഗമായി, നിവിൻ പോളിയും പനോരമ സ്റ്റുഡിയോസും ചേർന്ന് ഒന്നിലധികം മലയാള സിനിമകൾ നിർമ്മിക്കും എന്നും ഈ ചിത്രങ്ങൾ വലിയ സ്‌കെയിലിലും മികച്ച നിർമ്മാണ നിലവാരത്തിലുമാകും ഒരുങ്ങുക എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കരാറിന്റെ മൊത്തം മൂല്യം ഏകദേശം 100 കോടി രൂപയാണ്. ഇത് മലയാള സിനിമയുടെ വളർച്ചയും വിപുലീകരണവും വ്യക്തമാക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് സിനിമാ ലോകം കാണുന്നത്.

ഈ കരാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ പനോരമ സ്റ്റുഡിയോസുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സന്തോഷത്തോടെ നിവിൻ പോളി പറഞ്ഞു.

vachakam
vachakam
vachakam

പനോരമ സ്റ്റുഡിയോസ് ഇതിനുമുമ്പ് നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുള്ള ഒരു സ്ഥാപനം ആണ്. ദൃശ്യം 1 & 2, റെയ്ഡ്, പ്യാർ കാ പഞ്ച്നാമ സീരീസ് എന്നിവയാണ് അവയിൽ ചിലത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam