മരിക്കുന്നതിന് മുൻപ് തൻ്റെ അമ്മ പറഞ്ഞ അവസാന വാക്കുകൾ ഓർത്ത് നടി നിക്കോൾ കിഡ്‌മാൻ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ അമ്മ ജാനെല്ലെ ആൻ കിഡ്മാൻ്റെ മരണത്തെ കുറിച്ച് നടി പറഞ്ഞത്.
"എൻ്റെ അമ്മയുടെ ആ വാക്കുകൾ അവസാന വാക്കുകളായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല . ഞാൻ വിമാനത്തിൽ കയറി അമ്മയെ കാണാൻ പോകുകയായിരുന്നു. സൂക്ഷിക്കണം നിക്കി... നീ നിന്റെ ആരോഗ്യവും സുരക്ഷയും നോക്കണം എന്നാണ് അവസാനമായി പറഞ്ഞത്''.
ഈ ലളിതവും എന്നാൽ ശക്തവുമായ ഈ വാക്കുകൾ എന്നെ ആഴത്തിൽ സ്വാധീനിച്ചു. സ്ത്രീകൾ സ്വയം തങ്ങളെ അവഗണിക്കുന്നവരാണ്. അതുകൊണ്ട് ലോകത്തിലെ മറ്റ് ആളുകളോട്, പ്രത്യേകിച്ച് സ്ത്രീകളോട് ഞാൻ പറയുന്നു. നിങ്ങൾ നിങ്ങളുടെ ആരോഗ്യം സ്വയം പരിപാലിക്കണം ” -അവർ കൂട്ടിച്ചേർത്തു.
വർക്ക് ഫ്രണ്ടിൽ, നിക്കോൾ കിഡ്മാൻ അവസാനമായി അവതരിപ്പിച്ചത് വിക്കി ജെൻസൺ സംവിധാനം ചെയ്ത അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക്കൽ അഡ്വഞ്ചർ ഫാൻ്റസി കോമഡി ചിത്രമായ സ്പെൽബൗണ്ടിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്