ഹോളിവുഡ് സിനിമാ ലോകത്ത് ആരാധകരെ അടുത്തിടെ ഞെട്ടിച്ച ഒരു വിവാഹ മോചന വാർത്തയായിരുന്നു നിക്കോള കിഡ്മാന്റെയും കീത്ത് അർബന്റെയും വിവാഹ മോചനം . പത്തൊൻപത് വർഷത്തെ വിവാഹ മോചനം വേർപിരിയാൻ കാരണം, കീത്ത് അർബന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
വിവാഹ മോചനം സംരക്ഷിച്ചു നിർത്താൻ നിക്കോള കിഡ്മാൻ ഒരുപാട് ശ്രമിച്ചിരുന്നു, എന്നാൽ കീത്ത് അർബൻ നേരത്തെ തന്നെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് താമസിച്ചു തുടങ്ങിയിരുന്നു എന്നും റിപ്പോർട്ടുകൾ ഇതിനോടകം വന്നതാണ്.
മറ്റൊരു സ്ത്രീയുമായി കീത്തിന് ബന്ധമുണ്ട് എന്നറിഞ്ഞപ്പോൾ നിക്കോള എതിർത്തില്ല, പക്ഷേ അതൊരു ഷോക്ക് ആയിരുന്നു നടിയ്ക്ക്.പിന്നീട് വിവാഹ മോചനത്തിന് കേസ് കൊടുത്തതും നിക്കോള കിഡ്മാൻ തന്നെയാണത്രെ.
വിവാഹ മോചനം പെട്ടന്ന് എടുത്ത തീരുമാനമല്ല, മക്കളുടെ കാര്യത്തിൽ എല്ലാം ദമ്പതികൾക്ക് നേരത്തെ തന്നെ വ്യക്തത ഉണ്ടായിരുന്നുവത്രെ.
പതിനേഴും പതിനാലും വയസ്സുള്ള രണ്ട് പെൺമക്കളാണ് കീത്തിനും നിക്കോളിനും. മക്കളുടെ കസ്റ്റഡി വർഷത്തിൽ 306 ദിവസവും അമ്മയ്ക്ക് തന്നെയാണ്, അല്ലാത്ത ദിവസങ്ങളിൽ അച്ഛൻ കീത്ത് അർബനൊപ്പം കുട്ടികളെ വിടാവുന്നതാണ് എന്നാണ് കരാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്