മുംബൈ: 2024 ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൈതാനത്ത് ഒരു ദുരന്തക്കാഴ്ചയായപ്പോള്‍ ക്യാമറകള്‍ ഗ്യാലറിയിലേക്ക് തിരിഞ്ഞു. അവിടെ കണ്ണീരണിഞ്ഞ് ഒരു യുവതി. ക്യാമറകള്‍ ഫോക്കസ് ചെയ്തപ്പോള്‍ അവള്‍ മുഖം തിരിച്ചു. സണ്‍റൈസേഴ്‌സിന്റെ ബോളര്‍മാരെ വെങ്കടേഷ് അയ്യര്‍ തല്ലിച്ചതയ്ക്കാനാരംഭിച്ചതോടെ കാവ്യ ആ കാഴ്ച കാണാനാകാതെ അകത്തേക്ക് പോയി. പിന്നീട് പ്രസന്റേഷന്റെ സമയത്താണ് മടങ്ങി വന്നത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ സണ്‍റൈസേഴ്‌സിനെ ഓരോ പന്തിലും പ്രോല്‍സാഹിപ്പിച്ചു കൊണ്ട് ടീമിന്റെ സഹ ഉടമയും സിഇഒയുമായ കാവ്യ ടീമിനൊപ്പമുണ്ടായിരുന്നു. ടീം വിക്കറ്റെടുക്കുമ്പോഴും ബൗണ്ടറി നേടുമ്പോഴും കാവ്യയിലേക്ക് ക്യാമറകള്‍ തിരിയും. ചിയര്‍ ലീഡര്‍മാരെക്കാള്‍ ആവേശത്തോടെ നൃത്തം ചവിട്ടുന്നുണ്ടായിരിക്കും അപ്പോള്‍ കാവ്യ. ആ ആവേശമാണ് കാറ്റൂരി വിട്ട ബലൂണ്‍ പോലെ ഒറ്റ ദിവസത്തില്‍ അപ്രത്യക്ഷമായത്. കാവ്യക്ക് ചിരിക്കാനുള്ള അവസരങ്ങളൊന്നും ഫൈനല്‍ മല്‍സരം നല്‍കിയില്ല.
ഇപ്പോള്‍ കാവ്യയെ സമാധാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ബിഗ് ബി. ഞായറാഴ്ച നടന്ന ഐപിഎല്‍ 2024 ഫൈനലില്‍ നിന്നുള്ള 'ഏറ്റവും ഹൃദയസ്പര്‍ശിയായ' നിമിഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു,
''എന്നാല്‍ ഏറ്റവും ഹൃദയസ്പര്‍ശിയായത് ആ സുന്ദരിയായ യുവതിയാണ്... സ്റ്റേഡിയത്തില്‍ എസ്ആര്‍എച്ചിന്റെ ഉടമ, തോല്‍വി അവളെ വികാരാധീനയാക്കി, അവള്‍ പൊട്ടിക്കരഞ്ഞു, അവളുടെ വികാരം പ്രകടിപ്പിക്കാതിരിക്കാന്‍ ക്യാമറകളില്‍ നിന്ന് മുഖം തിരിച്ചു, എനിക്ക് അവളെയോര്‍ത്ത് വല്ലാത്ത വിഷമം തോന്നി. സാരമില്ല... നാളെ മറ്റൊരു ദിവസമാണ്... മൈ ഡിയര്‍'' ബച്ചന്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്