തെലുങ്ക് നടൻ നാഗചൈതന്യയുടെയും നടി ശോഭിത ദുലിപാലയുടെയും കല്യാണത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. ഡിസംബർ നാലിന് ഹൈദരബാദിൽ വെച്ച് ഇരുവരും വിവാഹിതരാവുനെന്ന വാർത്ത പുറത്തുവന്നതോടെ, വിവാഹ സ്ട്രീമിങിനെ കുറിച്ചുള്ള ചർച്ചകളാണ് ഇൻ്റർനെറ്റിൽ ചൂടുപിടിച്ചത്.
ഇപ്പോഴിതാ വിവാഹത്തിൻ്റെ സ്ട്രീമിങ് വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
വിവാഹ വീഡിയോയുടെ പകർപ്പവകാശം വാങ്ങാനായി നിരവധി ഒ.ടി.ടി. കമ്പനികൾ നാഗ ചൈതന്യയെ സമീപിച്ചിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സിന് നൽകാനായി അവർ തീരുമാനിച്ചെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്‌ളിക്‌സിന് വില്‍ക്കുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ താരമാണ് നാഗചൈതന്യയെന്നാണ് റിപ്പോർട്ട്. നടി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവൻ്റെയും കല്യാണ വീഡിയോ ഉൾപ്പെട്ട 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെൻ്ററി വമ്പൻ ഹിറ്റായിരുന്നു.
25 കോടി രൂപക്കായിരുന്നു നയൻതാരയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. എന്നാൽ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 50 കോടി രൂപക്കാണ് നാഗ ചൈതന്യ-ശോഭിത ജോഡിയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാനൊരുങ്ങുന്നത്.
ഹൈദരബാദിലെ ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും, സിനിമാ രംഗത്തെ പ്രമുഖരും, രാഷ്ട്രീയക്കാരും വ്യവസായികളുമുൾപ്പെടെ 300 പേരുൾപ്പെടുന്ന ചടങ്ങായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്