മക്കൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ലേഡീ സൂപ്പര്‍ സ്റ്റാർ നയൻതാര. കേക്കിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി കുഞ്ഞുങ്ങളുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നത്.
നയൻതാര തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ഉയിര്‍ ആന്‍ഡ് ഉലഗ്’ എഴുതിയാണ് നടി ആശംസ പങ്കുവെച്ചത്.
നീണ്ട വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിഗ്നേഷ് ശിവനും നയൻതായും വിവാഹിതരായത്. 2022ലാണ് താരങ്ങള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ശക്തമായ പ്രകടനങ്ങളുടെയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചുകൊണ്ടാണ് നടി ലേഡീ സൂപ്പര്‍ സ്റ്റാറായി മാറുന്നത്.
അതേസമയം ഷാരൂഖാൻ്റെ ജവാൻ എന്ന സിനിമയിലൂടെയാണ് നയന്‍താര ഹിന്ദി സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. വന്‍വിജയമായിരുന്ന ചിത്രത്തിൽ ദീപിക പദുകോണ്‍, പ്രിയാമണി, സാനിയ മല്‍ഹോത്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്