നയൻതാരയും വിഘ്‌നേശ് ശിവനും പിരിയാൻ പോകുകയാണ് എന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്ന് വ്യക്തമാക്കി കുടുംബസമേതം ഉള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താര ദമ്പതികൾ.
ഏറെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവർക്കൊപ്പം യാത്ര ചെയ്യുന്നതിൻ്റെ സന്തോഷം പ്രകടിപ്പിച്ച് ആണ് താര ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. സൗദി അറേബ്യയിലേക്കുള്ള യാത്രമദ്ധ്യേ ആണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രം പോസ്റ്റ് ചെയ്തത്. "എൻ്റെ ആൺകുട്ടികളോടൊപ്പം യാത്ര ചെയ്യുന്നു. വളരെ നാളുകൾക്ക് ശേഷം" എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.
വിഘ്നേഷ് ശിവനും അവരുടെ മക്കളായ ഉയിർ, ഉലഗ് എന്നിവരുമൊത്തുള്ള ഒരു ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഒരു പ്രൈവറ്റ് ജെറ്റിൽ കുടുംബ സമേതം യാത്ര ചെയുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ലൊക്കേഷനിലേക്കാണ് കുടുംബം യാത്ര ചെയ്യുന്നതെന്ന് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്