തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് വിഘ്‌നേശ് ശിവനും നയൻതാരയും. തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ താരങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. 2022 ജൂണില്‍ വിവാഹിതരായ താരങ്ങൾക്ക് ഉയിർ,ഉലകം എന്നി രണ്ട് ഇരട്ടകുട്ടികളും ഉണ്ട്. പ
ഇപ്പോഴിതാ പൂജാ ദിനത്തിൽ വിഘ്നേഷ് ശിവനൊപ്പമുള്ള പ്രണയചിത്രം പങ്കിട്ടിരിക്കുകയാണ് നയന്‍താര. ചുവന്ന പട്ടുസാരിയുടുത്ത് തലയില്‍ മുല്ലപ്പൂവും ചൂടി നെറുകയില്‍ സിന്ദൂരവുമണിഞ്ഞ് മനോഹരമായ ഒരു ജിമുക്കിയും ധരിച്ച് അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ എത്തിയിരിക്കുന്നത്. നീല കുര്‍ത്തയും ദോത്തിയുമണിഞ്ഞ് നാടന്‍ സ്റ്റൈലിലാണ് വിഘ്നേഷ് എത്തിയത്.
രണ്ടുപേരും മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ചിത്രങ്ങളും വിഘ്നേഷിന്റെ തോളില്‍ തല ചായ്ച് നയന്‍സ് കിടക്കുന്ന ചിത്രങ്ങളും രണ്ടുപേരും സന്തോഷത്തോടെ ചിരിക്കുന്ന ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്