നടി നയൻതാരയുടെ കമ്പനി പരസ്യത്തിന് 'കരിങ്കാളിയല്ലേ' എന്ന ഗാനം ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. 'കരിങ്കാളിയല്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്.
നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി.
ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിൻ്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.
ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്.
#Femi9 pic.twitter.com/f6bknfwGgV
— Nayanthara✨ (@NayantharaU) July 7, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്