ആരാധകരുടെ പ്രിയ താരമാണ് നയൻതാര. താരത്തിന്റെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നയൻതാരയും കുടുംബവും. ഇരുവർക്കും രണ്ടു മക്കളാണ്. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങള്‍ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവച്ച ഗ്രീസില്‍ വേക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അമ്മയും മക്കളും ഒരുമിച്ചിരിക്കുന്ന മനോഹര ദൃശ്യങ്ങൾ ആണ് നയൻതാര പങ്കുവയ്ക്കുന്നത്.
'My Heart' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 15 ലക്ഷത്തിലേറെ പേരാണ് ഇതുവരെ ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്