സിനിമാ താര ജോഡികളിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ എല്ലാം ഇരുവരും ആരാധകർക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. താര ജോഡികൾക്ക് ഉയിർ, ഉലകം എന്നിങ്ങനെ 2 കുഞ്ഞുങ്ങളും ഉണ്ട്.
ഇപ്പോള്‍ താരം പങ്കിട്ട പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് നിൽക്കുന്ന ചിത്രമാണ് നയന്‍താര പങ്കുവെച്ചത്. 'എല്ലാ ദൈവകൃപയും ഒരു ചെറിയ മുഖത്ത്', എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര ഈ മനോഹര ചിത്രം പങ്കിട്ടത്.
അതേസമയം ഈ ചിത്രത്തിൽ ഉള്ളത് ഉയിര്‍ ആണോ അതോ ഉലക് ആണോ എന്ന ചോദ്യമാണ് കമന്റുകളില്‍ നിറയുന്നത്. എന്നാല്‍ രണ്ടുമക്കളെയും എടുത്ത് നില്‍ക്കുന്ന ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ഇരു ചിത്രങ്ങളും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്