അയല്‍ക്കാരുടെ കുട്ടികളെ വഴക്ക് പറഞ്ഞു ഓടിച്ചു നയൻ താര?; താരവും അയൽക്കാരും തമ്മിൽ പ്രശ്നമോ?

JUNE 12, 2024, 2:56 PM

തെന്നിന്ത്യൻ താര റാണി നയൻതാര എന്നും വിവാദങ്ങളുടെ തോഴി ആണ്. ഇപ്പോൾ താരവും അയൽക്കാരും തമ്മിൽ ഉണ്ടായ പ്രശ്നം ആണ് ഇന്റർനെറ്റിൽ വൈറൽ ആവുന്നത്. നടി താമസിക്കുന്ന അപാർട്മെന്റിലെ അയല്‍വാസികളുമായി താരം പ്രശ്നത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ദേഷ്യക്കാരിയായ നയൻതാരയെ അയല്‍വാസികള്‍ സഹിക്കുകയാണെന്നാണ് അന്തനൻ പറയുന്നത്.

എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്. അവന്റെ കുടുംബാംഗങ്ങള്‍ നാട്ടില്‍ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിംഗ് പൂളില്‍ കുളിക്കണമെന്ന് അവർക്ക് ആഗ്രഹം. അവിടെ പോയപ്പോള്‍ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികള്‍ പൂളില്‍ കളിച്ച്‌ ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോള്‍ നയൻതാരയുടെ കുട്ടികളും അതില്‍ പതിഞ്ഞു. ഓടി വന്ന നയൻതാര ഫോണ്‍ പിടിച്ച്‌ വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

തുടർന്ന് കരഞ്ഞ് കൊണ്ടു വന്ന കുട്ടികള്‍ ആ ആന്റി ഞങ്ങളെ വഴക്ക് പറഞ്ഞുവെന്ന് വീട്ടുകാരോട് വന്ന്  പറഞ്ഞു. അവർ വഴക്കിന് പോയില്ല. ഒരു പരാതിക്ക് പോയി. മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളില്‍ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകള്‍ ഉള്ളില്‍ വെച്ച്‌ കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്നമായി എന്നും അന്തനൻ പറയുന്നു.

vachakam
vachakam
vachakam

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു. വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല. മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാല്‍ പോലും വഴക്കിടുന്നു. പോയസ് ഗാർഡനില്‍ ബാഷ്യം അപാർ‌ട്മെന്റില്‍ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആ വീട്ടിലേക്ക് മാറിയിട്ടില്ല. താരവും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam